രാഹുൽ ഗാന്ധി
ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. 1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും ഇപ്പോഴത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച ഇദ്ദേഹം നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെവൈസ് പ്രസിഡണ്ടാണ്.[2].ലോകത്തിലെ വിശ്വസിക്കാൻ സാധിക്കുന്ന നേതാക്കളുടെ പട്ടികയിൽ ഒന്നാമനാണ് രാഹുൽ[അവലംബം ആവശ്യമാണ്]
പ്രശ്സ്തമായ നെഹ്രു-ഗാന്ധി കുടുംബംത്തിൽ നിന്നുള്ള രാഹുൽ തന്റെ ബാല്യത്തിൽ സുരക്ഷാകാരണങ്ങളാൽ നിരന്തരം സ്കൂളുകൾ മാറേണ്ടി വന്നിരുന്നു.വിദേശത്തു നിന്നും പഠനം കഴിച്ച രാഹുൽ ഒരു അപരനാമത്തിലാണ് അറിയപെട്ടിരുന്നത്. തന്റെ വ്യക്തിത്വം യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ സുരക്ഷാ ഏജൻസികൾ ഉൾപ്പെടെ ഒരു തിരഞ്ഞെടുത്ത ഏതാനും പേർക്കേ അറിയുമായിരുന്നൊള്ളു. റോളിൻസ്, കേംബ്രിഡ്ജ് എന്നീ സർവകലാശാലകളിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങൾ, വികസനം, എന്നീ വിഷയങ്ങളിൽ ബിരുദം നേടിയ ഗാന്ധി ആദ്യം ലണ്ടൻ നിലെ ഒരു മാനേജ്മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മോണിറ്റർ ഗ്രൂപ്പിലും പിന്നീട് മുംബൈയിലെ ബാക്കോപ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തു.2004 മുതൽലോക്‌സഭാ അംഗമായ ഇദ്ദേഹം അമേഥി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു[3].