ഓൾ ഇന്ത്യ യൂത്ത് കോൺഗ്രസ്
ദേശിയ അധ്യക്ഷൻ: അമരീന്ദർ സിംഗ് രാജ വാറിംഗ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജന വിഭാഗമാണ് യൂത്ത് കോൺഗ്രസ്സ്. 2014 ലെ കണക്കനുസരിച്ച് ഇന്ത്യയിലാകമാനം 14000,000 ത്തിൽ കൂടുതൽ അംഗങ്ങൾ ഉണ്ട്.
നാരായൺ ദത്ത് തിവാരിയാണ് 1969-ൽ യൂത്ത് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റായത്.യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായ ഏക മലയാളി രമേശ് ചെന്നിത്തലയാണ്, പ്രിയരഞ്ജൻ ദാസ് മുൻഷിയായിരുന്നു ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്. അശോക് തൻവർ പ്രസിഡന്റായതിനു ശേഷം രാജിവ് സത്വവയാണ ഇപ്പൊൾ പ്രസിഡന്റ്.
ഡീൻ കുര്യാക്കോസ് ആണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയാണ് നിലവിൽ യൂത്ത് കോൺഗ്രസിനുള്ളത്.